പരിശുദ്ധാത്മാവ് വരും; എല്ലാം ശരിയാകും...
ഏതാനും വർഷങ്ങൾക്ക് മുമ്പ് തൃശൂർ അതിൽ പ്രാർത്ഥനാകൂട്ടായ്‌മകളുടെ ശാക്തീകരണ പരിപാടിയിൽ
പരിശുദ്ധാത്മാവിനെ കുറിച്ച് വചനശുശ്രൂഷ ചെയ്യുന്ന സമയം. നിയമസഭാ തിരഞ്ഞെടുപ്പ് കാലം...
പള്ളിക്കു മുന്നിലുള്ള റോഡിലൂടെ കർണപുടം തകർക്കുന്ന തരത്തിൽ പ്രചരണ വാഹനത്തിൽ നിന്ന് ഇങ്ങനെ കേട്ടു.
" വരും എല്ലാം ശരിയാകും . ശബ്ദ കോലാഹലം മൂലം ഞാൻ പ്രസംഗം നിർത്തിവച്ചു. നിശബ്ദതയിൽ ഒരു സ്വരം എൻ്റെ
ആത്മാവിൽ പ്രതി ധ്വനിച്ചു. "പരിശുദ്ധാത്മാവ് വരും; എല്ലാം ശരിയാകും". ഞാൻ ഉടനെ കേൾവിക്കാരോട് ഇതേ വാക്യം
പങ്കുവച്ചു. വലിയ പ്രത്യാശ എല്ലാവരുടെ മുഖത്തും...എന്റെ ഹൃദയത്തിൽ ഇന്നും ഇതേ വാചകം പ്രതിധ്വനിക്കുന്നു.
എല്ലാവരും ഈ കാലത്തെ നിരാശയോടെയും ദുഃഖത്തോടെയും കാണുന്നു. എന്നാൽ എല്ലാ പ്രശ് ങ്ങൾക്കും പരിഹാരം
കാണാൻ നമ്മെ സഹായിക്കുന്ന വനാണ് പരിശുദ്ധാത്മാവ്.
എന്നാൽ "പരിശുദ്ധാത്മാവ് നിങ്ങളുടെ മേൽ വന്നു കഴിയുമ്പോൾ നിങ്ങൾ ശക്തിപ്രാപിക്കും" (അപ്പ 1.8) എന്നാണല്ലോ
സ്വർഗാരോഹണത്തിന് തൊട്ടു മുമ്പ് കർത്താവ് നൽകിയ വാഗ്ദാനം. ഉന്നതത്തിൽ നിന്നും ശക്തി ധരിക്കുന്നതുവരെ
നഗരത്തിൽ തന്നെ വസിക്കാനും (ലൂക്കാ 24.49) അവിടുന്ന് പറഞ്ഞു.
എന്നിട്ടും ഈ ശക്തിയിൽ ആശ്രയിക്കാതെ സാമൂഹിക തിന്മകൾക്കെതിരെ നാം പോരാടുന്നു. തിന്മകൾ പെരുകുമ്പോൾ.
പ്രത്യാശ നഷ്ടപ്പെട്ട ഇസ്രായേൽ ജനത്തിന്റെ പ്രതീകമായ, വരണ്ട അസ്ഥി കളെപോലെ ഛിന്നഭിന്നമായ സാമൂഹിക
അവസ്ഥകൾ ഉണ്ടാകുമ്പോൾ മനുഷ്യപുത്രാ, ജീവശ്വാസത്തേ ാടു പ്രവചിക്കുക. മനുഷ്യപുത്രാ, ജീവശ്വാസത്തോടു
പറയുക: ദൈവമായ കർത്താവ് അരുളിച്ചെയ്യുന്നു. ജീവ ശ്വാസമേ, നീ നാലു വായുക്കളിൽനിന്നു വന്ന് ഈ
നിഹിതൻമാരുടെമേൽ വീശുക. അവർക്കു ജീവനുണ്ടാകട്ടെ. (എസെ 37.9). എന്നുപറയുവാനും പ്രവചിക്കാനുമുള്ള
ശക്തി നമുക്ക് ചോർന്നു പോയിട്ടു ണ്ടോ? പരിശുദ്ധാത്മാവ് വന്നാൽ എല്ലാം ശരിയാകും'. വേറെ ആരു വന്നാലും
വിചാരിച്ചാലും ശരിയാകാത്ത കാര്യങ്ങൾ ശരിപ്പെടുത്തുവാൻ കഴിയുന്നവനാണ് പരിശുദ്ധാത്മാവ്.
"ഞാൻ നിങ്ങളുടെമേൽ ശുദ്‌ധജലം തളിക്കും. നിങ്ങളുടെ എല്ലാ മാലിന്യങ്ങളിൽനിന്നും നിങ്ങൾ ശുദ്ധീകരിക്കപ്പെടും.
സകലവിഗ്രഹങ്ങളിൽ നിന്നും നിങ്ങളെ ഞാൻ നിർമലരാക്കും. ഒരു പുതിയ ഹൃദയം നിങ്ങൾക്കു ഞാൻ നൽകും:
ഒരു പുതുചൈതന്യം നിങ്ങളിൽ ഞാൻ നിഷേപിക്കും: നിങ്ങളുടെ ശരീരത്തിൽനിന്ന് ശിലാഹൃദയം എടുത്തുമാറ്റി
മാംസ ഉഹൃദയം നൽകും. ഒരു പുതിയ ഹൃദയം നിങ്ങൾക്കു ഞാൻ നൽകും: ഒരു പുതുചൈതന്യം നിങ്ങളിൽ ഞാൻ
നിക്ഷേപിക്കും: നിങ്ങളുടെ ശരീരത്തിൽനിന്ന് ശിലാഹൃദയം എടുത്തുമാറ്റി മാംസളഹൃദയം നൽകും. () 36,25-27)
ഈ പ്രവചനം യാഥാർത്ഥ്യമാകാൻ നമുക്ക് പുതിയ പന്തക്കുസ്താനുഭവത്തിനായി ദാഹിക്കാം. സാമൂഹിക തിന്മകൾക്കെതിരെ
പ്രതികരിക്കുമ്പോഴും പ്രവർത്തി ക്കുമ്പോഴും പരിശുദ്ധാത്മാവിൻ്റെ ശക്തി നമ്മെ ബലപ്പെടുത്തട്ടെ.