അതുല്യമായ സ്നേഹം
ദൈവത്തിന്റെ സ്നേഹം അനുഭവിച്ചാൽ നമുക്ക് ഒരു കാര്യം 1 തിരിച്ചറിയാം: ഈ ലോകത്ത് മറ്റെന്തിനേക്കാളും
മറ്റെല്ലാ ത്തിനേക്കാളും വലുതാണ് ദൈവത്തിൻ്റെ സ്നേഹം. കാരണം വി.യോ' ഹന്നാൻ ശ്ലീഹ പറയുന്നു:
കണ്ടാലും ദൈവം എത്രവലിയ സ്നേഹമാണ് നമ്മോട് കാണിച്ചിരിക്കുന്നത്? ദൈവമക്കളെന്ന് നാം വിളിക്കപ്പെടുന്നു.
നാം അങ്ങനെയാണു താനും (1 യോഹ 3.1)
ദൈവസ്നേഹത്തിൻ്റെ ഏറ്റവും വലിയ പ്രത്യേകത മക്കളെ സ്നേ ഹിക്കുന്ന പിതാവിനെപ്പോലെ ദൈവം നമ്മോട്
പെരുമാറുന്നു എന്നു ള്ളതാണ്. "ഞാൻ നിങ്ങളെ അനാഥരായി വിടുകയില്ല' (യോഹ 14,18) എന്ന കർത്താവിൻ്റെ
വാക്കുകൾ തെളിവാണ്. അപ്പനും അമ്മയും നിന്നെ ഉപേക്ഷിച്ചാലും ദൈവമായ കർത്താവ് കൈക്കൊള്ളും"
(സങ്കീ 27,10) എന്ന ഉറപ്പും നമുക്കുണ്ട്.
ആവശ്യങ്ങൾ അറിയുന്ന ദൈവം
ഒരു അപ്പൻ മക്കളുടെ ആവശ്യ ങ്ങൾ അറിയുന്നവനാണ്. നാം ആഗ്രഹിക്കുന്നതിലും കൂടുതൽ ചെയ്തുതരുന്ന ഒരു
അപ്പനെപ്പോലെ അവിടുന്ന് നമ്മോട് പെരുമാറുന്നു. നിങ്ങളുടെ ഉത്കണ്ഠകളെല്ലാം അവിടുത്തെ പക്കൽ ഏൽപിക്കു
വിൻ; അവിടുന്ന് നിങ്ങളുടെ കാര്യ ത്തിൽ ശ്രദ്ധാലുവാണ് (1 പത്രോ 5,6). അതേ, ദൈവം നമ്മുടെ ആവശ്യങ്ങൾ
നമ്മെക്കാൾ മുമ്പേ അറിയുന്നു. അപ്പൻ മക്കൾ ചോദിച്ചിട്ടും ആവശ്യപ്പെട്ടിട്ടുമൊ ന്നുമല്ലല്ലോ അവരെ സ്കൂളിൽ പഠിപ്പിക്കാൻ
വിടുന്നതും ആഹാരവും വസ്ത്രവും മറ്റുസൗകര്യങ്ങളും ഒക്കെ ഒരുക്കിക്കൊടുക്കുന്നതും? നമ്മൾ ഇരിക്കുന്നതും
എഴുന്നേൽക്കുന്നതും നടക്കുന്നതും ഒരു വാക്ക് നമ്മുടെ നാവിൽ എത്തു ന്നതിനുമുമ്പേ അതും അറിയുന്ന പിതാവിന്റെ
പ്രത്യേക സ്നേഹ ത്തെക്കുറിച്ച് 139-ാം സങ്കീർത്തനം നമ്മോട് പറയുന്നുണ്ടല്ലോ!.
ശിക്ഷണം നൽകുന്ന പിതാവിനെ പോലെ...
നമ്മൾ പലപ്പോഴും ദൈവം നമ്മെ ശിക്ഷിക്കുന്നുവെന്ന് പറയുന്നവരാണ്. രക്ഷിക്കാൻ വേണ്ടി കടന്നുവന്ന കർത്താവ്
നമ്മെ ശിക്ഷിക്കുമോ? കാരണം ശിക്ഷയുടെ വിപരീത പദമാണ് രക്ഷ! ദൈവം നമ്മെ ശിക്ഷി ക്കുകയല്ല അപ്പനെപ്പോലെ
നമ്മെ ശിക്ഷണം നൽകി സ്നേഹിക്കുകയാണ്. നിങ്ങളെ പുത്രന്മാരെന്ന് അഭിസംബോധന ചെയ്തുകൊണ്ടുള്ള ആ ഉപദേശം
നിങ്ങൾ മറന്നുപോയോ? എന്റെ മകനേ കർത്താവിന്റെ ശിക്ഷണത്തെ നിസ്സാരമാക്ക രുത്. അവൻ ശാസിക്കുമ്പോൾ
നഷ്ടധൈര്യനാകയുമരുത്. താൻ സ്നേഹിക്കുന്നവന് കർത്താവ് ശിക്ഷണം നൽകുന്നു. മക്കളായി സ്വീകരിക്കുന്നവരെ
പ്രഹരിക്കുക യും ചെയ്യുന്നു. ശിക്ഷണത്തിനുവേ ണ്ടിയാണ് നമ്മൾ സഹിക്കേണ്ടത്. മക്കളോടെന്നപോലെ ദൈവം പെരുമാറുന്നു.
പിതാവിൻ്റെ ശിക്ഷണം ലഭിക്കാത്ത ഏത് മകനാണുള്ളത്? (ഹെബ്രാ 12,5-7) നമ്മെ സ്നേഹിക്കുന്ന അപ്പന്റെ അടികളായി
നമുക്ക് സഹനങ്ങളെ കണ്ടാലോ? എല്ലാം നന്മയ്ക്കായി മാറ്റുന്ന സ്നേഹത്തെ നമുക്ക് കണ്ടുമുട്ടാൻ കഴിയും.
ഹൃദയം തുടിക്കുന്നില്ലേ?
മക്കളെ ഓർക്കുമ്പോഴെല്ലാം അപ്പന്റെ ഹൃദയം തുടിക്കാറില്ലേ? മക്കൾ ചെറിയ കുട്ടികളായി രുന്നപ്പോൾ ഒരു മാസത്തെ
ശുശ്രൂഷയ്ക്ക് വേണ്ടി വിദേശ ത്തേയ്ക്ക് പോയപ്പോൾ ഞാനിത് അനുഭവിച്ചിട്ടുണ്ട്. ഇന്നും മക്കൾ പഠനത്തിനായി നീണ്ട
കാലഘട്ടം വീട്ടിൽ നിന്ന് മാറിനിൽക്കുമ്പോഴും ഈ തുടിപ്പ് ഉയരാറുണ്ട്. ദൈവം നമ്മുടെ അപ്പനായതിനാൽ അവിടുത്തെ
ഹൃദയവും നമുക്കായി തുടിക്കുന്നു. 'നിനക്കുവേണ്ടി എന്റെ ഹൃദയം തുടിക്കുന്നു' (ജറെ 31.20) എന്ന വചനം പറയുമ്പോൾ
നമുക്കും വിശ്വസിക്കാം. ദൈവത്തിന്റെ ഹൃദയത്തിന്റെ സ്നേഹത്തുടിപ്പു കൾ തിരിച്ചറിയാം.
സുരക്ഷിത കരങ്ങളിലല്ലേ നാം?
അപ്പൻ തന്റെ മക്കളുടെ കൈ ഒരിക്കലും വിടുകയില്ല. നമ്മൾ പലപ്പോഴും സഹനങ്ങളുടെയും തകർച്ചകളുടെയും മധ്യത്തിൽ
പറയുന്നു: 'ദൈവം എന്നെ കൈവിട്ടു'. ഇല്ല, ദൈവം നിൻ്റെ കൈപിടിക്കുന്നവനാണ്. "നിന്റെ കർത്താവും ദൈവവുമായ
ഞാൻ നിൻ്റെ കൈപിടിച്ചിരിക്കുന്നു. ഞാനാണു പറയുന്നത്. ഭയപ്പെടേ ണ്ടാ. ഞാൻ നിന്നെ സഹായിക്കും" (ഏശ 41.13).
നീ ദൈവത്തിന്റെ സുരക്ഷിത കരങ്ങളിലാണ്. "മുൻപിലും പിമ്പിലും അവിടുന്ന് കാവൽ നിൽക്കുന്നു" (സങ്കീ 139,5).
കർത്താവാണല്ലോ നമ്മുടെ കാവൽക്കാരൻ (സങ്കീ 121,1).
ദൈവം അപ്പനെപ്പോലെ സ്നേഹിച്ചിട്ടും പിന്തിരിഞ്ഞോ ടുന്നവർ നമ്മളല്ലേ? ധൂർത്ത പുത്രനെപ്പോലെ തിരിച്ചറിവ് നമുക്കുണ്ടാകട്ടെ.
ദൈവത്തിന്റെ ആകർഷണ പരിധിവിട്ട് ഓടിയാൽ നമ്മൾ എങ്ങനെ ആ സ്നേഹം തിരിച്ചറിയും?